മനം പൊട്ടി.. Manam potti akam neeri lyrics
MANAM POTTI AKAM NEERI LYRICS
റസൂലള്ളാ... ഹബീബള്ളാ... നൂറ് മുഹമ്മദ്...(2)
മനം പൊടി അകം നീറി ഇരവാണെന്നും...
മദീനായുടെ വിളി കാത്ത് കിടപ്പാണെന്നും...(2)
ഇലല്‍ മദീനാ... ഇലല്‍ മദീനാ...(2)
പുണ്യമാ തിരു ഭൂമിയെ
കണ്‍ കുളിര്‍ക്കെ കാണുവാന്‍...
അകം ചേര്‍ത്തീ തേട്ടം ഖബൂലാക്കള്ളാ... 2
(മനം.....)
ത്യാഗമേ സഹനമേ നൂറിലഴകി നാമമേ...
സത്യ ദീനാകെയും എത്തിടാന്‍ കാരണമേ...(2)
ദൂതരില്‍ കല്ലേറ് കൊണ്ടും...
ക്രോധവും ദ്രോഹങ്ങള്‍ പലതും...
കാവലായരുള്‍ നാഥനവിടം
ഹിജ്റയായ് ഈ സ്നേഹ നാടും...
താമര വജ്ഹന്ന് കണ്ടവര്‍ ദൂരെ...
ത്വലഅ ചൊല്ലി വരവേല്‍ക്കുന്നു നൂറെ...(2)
മര്ഹബന് അഹ്ലാ മര്ഹബന് സഹ്ലാ2
റസൂലള്ളാ... ഹബീബള്ളാ... നൂറ് മുഹമ്മദ്...(2)
(മനം...)
ഭൂമിയില്‍ കണ്ടിടാനേക സ്വര്‍ഗം മദീനാ...
ആധികള്‍ കേട്ടിടാനുണ്ടവിടം അമീനാ...(2)
കാലമീ അന്ത്യം വരെയും പ്രേമികള്‍ പ്രിയമാക്കിയെ...
അന്നവും പാനീയമെല്ലാം ആ ഹബീബിന്‍ പ്രണയമേ...
പാട്ടുമെഴുത്തുമങ്ങിലായെങ്കില്‍ മധുരി...
ഹുബ്ബ് തരുന്നു ഖല്‍ബിനാത്മീയ ലഹരി... (2)
കണ്ണടയും മുന്‍ കാണുമോ നബിയെ...(2)
റസൂലള്ളാ... ഹബീബള്ളാ... നൂറ് മുഹമ്മദ്...(2)
(മനം...)
Comments
Post a Comment