കരയാനും പറയാനും LYRICS

 KARAYANUM PARAYANUM LYRICS 


കരയാനും പറയാനും മനം തുറന്നിരയ്ക്കാനും

നീയല്ലാതാരുമില്ല കോനേ

എൻ്റെ, കരളിൻ്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം

ചൊരിയണമെൻ്റെ തമ്പുരാനേ

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും

നീയല്ലാതാരുമില്ല കോനേ

എൻ്റെ, കരളിൻ്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം

ചൊരിയണമെൻ്റെ തമ്പുരാനേ

നേരെന്തെന്നറിയാതെ പിഴച്ചു ഞാൻ നടന്നേ

നേർവഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ

നീറുന്ന മനസ്സിൽ നീ കുളിർ വീശിത്തരണേ

നിഅമത്തും റഹ്മത്തും നിറക്കെൻ്റെ പരനേ

പരമദയാപരനായൊരു സുബ്ഹാനേ

എൻ ഖൽബിനുള്ളിൽ

പടരും വേദന തീർക്കിനി റഹ്മാനേ

അല്ലാഹുവല്ലാതാരുമില്ലൊരു രക്ഷയെനിക്ക്

ആദിയോനെ ഇന്നെനിക്ക്

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും

നീയല്ലാതാരുമില്ല കോനേ

എൻ്റെ, കരളിൻ്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം

ചൊരിയണമെൻ്റെ തമ്പുരാനേ

ആകാശം ഭൂമിയെല്ലാം പടയ് ത്ത് നീ ഭരിച്ച്

അളവറ്റോരത്ഭുതങ്ങൾ അവയിൽ നീ നിറച്ച്

എല്ലാം നിൻ ഖുദ്റത്തിൻ കരങ്ങളാൽ ചലിച്ച്

ഖല്ലാഖിൻ ഖദ്റോർത്തിട്ടെൻ്റെ മനം തുടിച്ച്

എത്തിറയെത്തിറ അനന്തഗോളങ്ങൾ.

ഈ ദുനിയാവിൽ

കണ്ണിനു കാണാത്തായിരം തന്ത്രങ്ങൾ

എല്ലാമമൈത്ത് പോറ്റിടും പെരിയോനള്ളാ

ആലമുൽ വൈബായവനള്ളാ

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും

നീയല്ലാതാരുമില്ല കോനേ

എൻ്റെ, കരളിൻ്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം

ചൊരിയണമെൻ്റെ തമ്പുരാനേ

ഓരോരോ വീർപ്പിലെൻ്റെ ആയുസ്സെണ്ണം കുറയും

ഓർക്കുമ്പോൾ മനതാരിൽ ഭയം വന്ന് നിറയും

മഹ്ശറ സഭയിൽ ഞാൻ ഒരിക്കൽ ചെന്നണയും

മന്നാനേ സ്വർഗ്ഗത്തിലൊരിടം തന്ന് കനിയൂ

ഇൽമിൻ വെള്ളി വെളിച്ചം കാണിക്ക്

ഇടറാതെ ഖൽബിൽ

ഈമാനൂട്ടി നീ എന്നെ നടത്തിക്ക് യാ ഇലാഹീ

നീയാണെല്ലാറ്റിനും രക്ഷാ

എന്തിനാണീ അഗ്നിപരീക്ഷാ

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും

നീയല്ലാതാരുമില്ല കോനേ

എൻ്റെ, കരളിൻ്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം

ചൊരിയണമെൻ്റെ തമ്പുരാനേ

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും

നീയല്ലാതാരുമില്ല കോനേ

എൻ്റെ, കരളിൻ്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം

ചൊരിയണമെൻ്റെ തമ്പുരാനേ


karayanum parayanum song lyrics


Comments

Popular Posts